ETV Bharat / state

കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഇഎംസിസി ഡയറക്‌ടര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു - നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് എതിരാളിയായാണ് ഷിജു വര്‍ഗീസ് മത്സരിക്കുന്നത്.

കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  കുണ്ടറ നിയോജക മണ്ഡലത്തില്‍  കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഷിജു വര്‍ഗീസ്  EMCC director shiju vargheese  EMCC  kundara candidate EMCC director shiju vargheese  kundara assembly constituency  assembly election 2021  kerala assembly election news  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ്
കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഇഎംസിസി ഡയറക്‌ടര്‍; നാമനിർദേശ പത്രിക സമര്‍പ്പിച്ചു
author img

By

Published : Mar 19, 2021, 7:15 PM IST

Updated : Mar 19, 2021, 7:47 PM IST

കൊല്ലം: കുണ്ടറ മണ്ഡലത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്‌ടര്‍ ഷിജു വര്‍ഗീസ് നാമനിർദേശ പത്രിക സമര്‍പ്പിച്ചു. തന്‍റെ കമ്പനിയെ അപമാനിച്ചതിലും, നുണ പ്രചരണം നടത്തുന്നതിലും പ്രതിഷേധിച്ചാണ് മത്സര രംഗത്തിറങ്ങാൻ എത്തിയതെന്ന് ഷിജു വർഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന നയം സര്‍ക്കാരിനില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണെന്ന് അദ്ദേഹം പറഞ്ഞു.

യഥാർത്ഥ വസ്‌തുത എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടിയാണ് താൻ മന്ത്രിയുടെ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നതെന്നും അദേഹം പറഞ്ഞു. വിവാദങ്ങളെത്തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇത് സംബന്ധിച്ച നിര്‍ദേശം കെഎസ്‌ഐഡിസിക്ക് നല്‍കിയത്.

കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഇഎംസിസി ഡയറക്‌ടര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു

പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം. ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്ഐഡിസിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. 2020 ഫെബ്രുവരി 28ന് ‘അസെന്‍ഡ്’ നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി ഒപ്പിട്ട 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രമാണ് നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയത്.

Last Updated : Mar 19, 2021, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.