കൊല്ലം: പന്മന പഞ്ചായത്തിലെ സമൂഹ അടുക്കള നിർത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച ഒമ്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
നിഷ സുനീഷ്, ഷെബീർഖാൻ, ഷംല നൗഷാദ്, രതീഷ് പുന്തല, ഗോപു, വിഷ്ണു വേണുഗോപാൽ , മുനീർ, റിനോസ് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡിവൈഎഫ്ഐയുടെ പ്രതിഷേധ സമരത്തിന് അജീഷ്, രതീഷ്, ഷിജിൻ, വിപിൻ എന്നിവർ നേതൃത്വം നൽകി. നാളെ മുതൽ സമൂഹ അടുക്കളയിൽ നിന്ന് അർഹതപ്പെട്ട എല്ലാവർക്കും ഭക്ഷണം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശാലിനി പറഞ്ഞു.