കൊല്ലം: കൊല്ലം കോർപറേഷന്‍റെ സമൂഹ അടുക്കളയ്ക്ക് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്. അരിയും പലവ്യഞ്ജനങ്ങളുമടക്കം ഒൻപത് ലോഡ് സാധനങ്ങൾ ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറി. സമൂഹ അടുക്കള വഴി കൊവിഡ് രോഗികൾക്ക് മൂന്ന് നേരവും കോർപ്പറേഷൻ ഭക്ഷണം നൽകുന്നുണ്ട്. ഇതിനു പിന്തുണയായാണ് കൗൺസിലറും ഡിവൈഎഫ്ഐ ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറിയുമായ ടി.പി അഭിമന്യുവിന്‍റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ കൈമാറിയത്. ചടങ്ങിൽ ജില്ല കമ്മിറ്റി അംഗങ്ങളായ ഷബീർ, എസ്.ആർ രാഹുൽ, കാർത്തിക് നകുലൻ, മുഹമ്മദ് റാഫി, അതുൽ, സരിത എന്നിവർ പങ്കെടുത്തു.
Also Read: 40 വയസിന് മുകളിലുള്ളവര്‍ക്ക് ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിന്‍: മുഖ്യമന്ത്രി