കൊല്ലം: ലഹരി മാഫിയ സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയ മയ്യനാട് മല്ലശ്ശേരി കുളവും പരിസരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലഹരിമാഫിയയുടെ വിളനിലമായി മയ്യനാടിനെ മാറ്റാൻ അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
കൂടുതൽ വായിക്കാന്‍: ETV BHARAT EXCLUSIVE: സിറിഞ്ചും ലഹരിയും സാമൂഹിക വിരുദ്ധ പ്രവർത്തനവുമായി യുവാക്കൾ, ഞെട്ടിക്കുന്ന കാഴ്‌ചകൾ കൊല്ലത്ത്
മയ്യനാട് പഞ്ചായത്തിലെ മല്ലശ്ശേരി കുളത്തിന്‍റെ പരിസര പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വ്യാപകമാണ്. കുളത്തിന്‍റെ പരിസരത്ത് പട്ടാപ്പകൽ സിറിഞ്ചുപയോഗിച്ച് യുവാക്കൾ മയക്കുമരുന്ന് കുത്തിവെക്കുന്ന വീഡിയോ ഇടിവി ഭാരത് പുറത്തുവിട്ടിരുന്നു.
ഇവർക്കെതിരെ ഇതുവരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.ഡി.വൈ.എഫ്.ഐ. മയ്യനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.