ETV Bharat / state

സന്ദീപ് ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരൻ; ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ് - Special sitting in High Court

കൊല്ലം ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. എന്നാൽ സ്ഥിരം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതിനെത്തുടർന്ന് ഇയാളെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.

വനിത ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തി  കൊല്ലത്ത് ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തി  സന്ദീപ് ലഹരിക്ക് അടിമയെന്ന് പൊലീസ്  സന്ദീപ് ലഹരിക്ക് അടിമ  doctors death highcourt special sitting  doctor vandana murder  ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്  Special sitting in High Court  doctor Murder in kollam
ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്
author img

By

Published : May 10, 2023, 11:33 AM IST

കൊല്ലം: ആശുപത്രിയില്‍ വനിത ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് ലഹരിക്ക് അടിമയെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ലഹരി ഉപയോഗിച്ച് സ്‌കൂളിൽ വന്ന് സ്ഥിരം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നതിനാല്‍ ഇയാളെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്‌തിരിക്കുകയാണ്.

സന്ദീപ് നാട്ടുകാർക്കും ബന്ധുക്കൾക്കും സ്ഥിരം തലവേദന സൃഷ്ടിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസവും ബന്ധുക്കളും, നാട്ടുകാരും തമ്മിൽ പ്രശ്‌നങ്ങൾ നടന്നിരുന്നു. ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് ഉടൻ എത്തണമെന്നും, തന്‍റെ കാലിൽ മുറിവേറ്റെന്നും, നടക്കാൻ കഴിയില്ലെന്നും പറഞ്ഞ് പല തവണ ഇയാൾ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

തുടർന്നാണ് ഇയാളെ പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോൾ ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച പ്രതി വൈദ്യ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടത്തിയത്.

ആശുപത്രിയിലെ കത്രിക എടുത്ത് പ്രതി പൊലീസുകാരെയും ഡോക്‌ടറെയും കുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഡോക്‌ടറെ നിരവധി തവണയാണ് ഇയാൾ കഴുത്തിലും നെഞ്ചിലും കുത്തിയത്. ഇതാണ് മരണ കാരണമെന്നും റിപ്പോർട്ടുണ്ട്.

ഹൈക്കോടതി പ്രത്യേക സിറ്റിങ്: കൊട്ടാരക്കരയിൽ ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തില്‍ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെ പ്രത്യേക സിറ്റിങ്.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി: അതേസമയം കൊല്ലപ്പെട്ട ഡോക്‌ടർ വന്ദനയുടെ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹ പരിശോധന അടക്കം നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും.

അച്ഛനും അമ്മയും അടക്കം അടുത്ത ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ, മന്ത്രി വീണ ജോർജ്, സ്‌പീക്കർ എഎൻ ഷംസീർ, ഐഎംഎ ഭാരവാഹികൾ എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

നാടിനെ നടുക്കിയ കൊലപാതകം: ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിലെ വനിത ഡോക്‌ടറായ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് യുവാവ് അക്രമം നടത്തിയത്. ഡോക്‌ടർക്ക് നെഞ്ചിലും കഴുത്തിലുമടക്കം അഞ്ചിലധികം തവണ കുത്തേറ്റിരുന്നു.

പൊലീസ് പിടികൂടിയ പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിൽ എത്തിച്ചതിനിടെയാണ് സംഭവമുണ്ടായത്. സന്ദീപ് വീട്ടിൽ വച്ച് അതിക്രമം നടത്തിയതിനെത്തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനാവുകയും അവിടെയുണ്ടായിരുന്നു കത്രിക കൈക്കലാക്കി ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തില്‍ ഡോക്‌ടറുടെ കഴുത്തിലാണ് ആഴത്തിൽ മുറിവേറ്റത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡോക്‌ടറും പൊലീസുദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റിരുന്നു.

ALSO READ: ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തിക്കൊന്നു; ആക്രമിച്ചത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.