ETV Bharat / state

കൊല്ലത്ത് വൃദ്ധയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

പ്രദേശത്തുളള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

breaking the necklace  കൊല്ലത്ത് വൃദ്ധയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ  സിസിടിവി  CCTV  പൊലീസ്  Police  Thief
കൊല്ലത്ത് വൃദ്ധയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ
author img

By

Published : May 19, 2021, 2:01 AM IST

കൊല്ലം: കൊല്ലം കടയ്ക്കലിൽ ബൈക്കിൽ എത്തി വൃദ്ധയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. തൊളിക്കുഴി സ്വദേശി ഫാറൂഖ്, നിലമേൽ സ്വദേശി യൂസഫ് എന്നിവരാണ് പിടിയിലായത്.

കൊല്ലത്ത് വൃദ്ധയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കടയ്ക്കൽ തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തി വന്നിരുന്ന സുമതിയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തിയ മോഷ്ടാക്കൽ സുമതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല ബലപ്രയോഗത്തിലൂടെ കവരുകയായിരുന്നു. പ്രദേശത്തുളള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

READ MORE: ഭാര്യയും മക്കളും വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; ഗൃഹനാഥൻ അറസ്റ്റിൽ

പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടയ്ക്കൽ സിഐ ഗിരിലാലിന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസുകാരായ അജിത് കുമാർ രാകേഷ്, അജയ്, രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.