ETV Bharat / state

എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനുള്ള പരിശോധന; കേന്ദ്ര സംഘം കാസർകോട് - ENDOSULFAN DISPOSAL IN KASARAGOD

എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിർദേശപ്രകാരം. എൻഡോസൾഫാൻ സൂക്ഷിച്ച ബാരലുകളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവർ പരിശോധിക്കുന്നുണ്ട്.

ENDOSULFAN  NGT INSPECTION IN KASARAGOD  എൻഡോസൾഫാൻ  LATEST NEWS IN MALAYALAM
National Green Tribunal (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 22, 2024, 8:04 PM IST

കാസർകോട്: എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം കാസർകോടെത്തി പരിശോധന ആരംഭിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (എൻജിടി) നിർദേശപ്രകാരമാണ് സിപിസിബി ദക്ഷിണമേഖല റീജനൽ ഡയറക്‌ടർ ഡോ. ജെ ചന്ദ്രബാബുവും സംഘവും എത്തിയത്. കേരള പ്ലാന്‍റേഷൻ കോർപറേഷന്‍റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ സംഘം പരിശോധിക്കും.

അതേസമയം പെരിയ, ചീമേനി ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ സംഘം പരിശോധിച്ചു. മാത്രമല്ല അവിടെ നിന്നും സാമ്പിളുകളും ശേഖരിച്ചു. രാജപുരത്തെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള എൻഡോസൾഫാൻ പരിശോധിക്കുകയാണ്. നാളെ (നവംബർ 23) പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എസ്‌റ്റേറ്റിലുള്ള എൻഡോസൾഫാൻ പരിശോധിക്കും. എൻഡോസൾഫാൻ സൂക്ഷിച്ച ബാരലുകളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങളും ഇവർ പരിശോധിക്കുന്നുണ്ട്.

എൻഡോസൾഫാൻ ഉൾപ്പെടെ അപകടകരമായ കീടനാശിനി മാലിന്യങ്ങൾ നിർവീര്യമാക്കുന്നതിൽ മികവ് തെളിയിച്ചിട്ടുള്ള രാജ്യത്തെ പ്രമുഖ ഏജൻസികളായ ബറൂച്ച് എൻവിറോ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (ബിഇഐഎൽ), റാംകി എൻവിറോ എൻജിനീർസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും സംഘത്തിലുണ്ട്. ഇവരാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഇവ ലാബുകളിൽ പരിശോധിച്ച് നിർവീര്യമാക്കാനുള്ള എസ്‌റ്റിമേറ്റ് കമ്പനികൾ സിപിസിബിക്ക് സമർപ്പിക്കും.

ഏറ്റവും കുറച്ച് തുക ക്വോട്ട് ചെയ്യുന്ന കമ്പനിയെ ഇതിനായി ചുമതലപ്പെടുത്താനാണ് തീരുമാനം. ഇക്കാര്യം അടുത്ത മാസം 2ന് നടക്കുന്ന സിറ്റിങ്ങിൽ സിപിസിബി ദേശീയ ഹരിത ട്രൈബ്യുണലിനെ അറിയിക്കും. കാസർകോട് എസ്‌റ്റേറ്റിൽ 700 ലീറ്ററും രാജപുരം എസ്‌റ്റേറ്റിൽ 450 ലീറ്ററും മണ്ണാർക്കാട് എസ്‌റ്റേറ്റിൽ 304 ലീറ്ററും ചീമേനി എസ്‌റ്റേറ്റിൽ ഖന രൂപത്തിൽ 10 കിലോ എൻഡോസൾഫാനുമാണ് കെട്ടിക്കിടക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1985 മുതൽ 2000 വരെ പ്ലാന്‍റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടത്തിൽ തേയിലക്കൊതുകിന്‍റെ ആക്രമണം തടയാൻ എൻഡോസൾഫാൻ ഹെലികോപ്‌ടർ വഴി തളിച്ചിരുന്നു. ഇത് വൻ ദുരന്തത്തിന് കാരണമായതോടെ ജനങ്ങൾ പ്രതിഷേധിക്കുകയും അതിനെത്തുടർന്ന് 2000ൽ എൻഡോസൾഫാൻ നിരോധിക്കുകയും ചെയ്‌തിരുന്നു. ആ സമയത്ത് ബാക്കിയായ എൻഡോസൾഫാനാണ് ഇങ്ങനെ നിർവീര്യമാക്കാതെ കിടക്കുന്നത്.

പിസികെയുടെ മിഞ്ചിപദവിലെ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന കേസിൽ വാദം കേൾക്കവെയാണ് പിസികെ ഗോഡൗണിലെ എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനുള്ള നടപടികൾക്കായി എൻജിടി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തിയത്.

ദുരിതബാധിത മേഖലയിൽ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്ക് പുരസ്‌കാരം: ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കാസർകോട് ജില്ലാ ഭരണസംവിധാനത്തിന് പുരസ്‌കാരം. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ ആർ ബിന്ദുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ ഉൾപ്പെടെ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

ജില്ലാ കലക്‌ടർ കെ ഇമ്പശേഖർ നേതൃത്വം നൽകി സാമൂഹിക നീതി വകുപ്പിന്‍റെയും എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിന്‍റെയും ആഭിമുഖ്യത്തിൽ ഐ ലീഡ് എന്ന പ്രത്യേക പദ്ധതിയും എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കുമായി ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്.

Also Read: എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍; സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വിവിധ നിര്‍ദേശങ്ങളെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.