ETV Bharat / state

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റിൽ - Defendant arrested

കടയ്ക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണ് ഷിജു.

കാപ്പ ചുമത്തി  Defendant arrested for violating law  arrested for violating law  Defendant arrested  നാടുകടത്തിയ പ്രതി നിയമംലംഘിച്ചതിന് അറസ്റ്റിൽ
കാപ്പ
author img

By

Published : Mar 16, 2021, 7:40 PM IST

കൊല്ലം: ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ കടയ്ക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണ് ഷിജു. നിരവധി അടിപിടിക്കേസിലെ പ്രതിയാണ് ലാറ ഷിജു. കഴിഞ്ഞ ആറു മാസം മുമ്പ് പാൽ വണ്ടി തടഞ്ഞു നിർത്തി വാഹന ജീവനക്കാരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്. ഇയാൾ കൊല്ലം ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പാങ്ങലുകാടിൽ മദ്യപിച്ചെത്തിയ ഇയാൾ ജനങ്ങളെ ആക്രമിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ കടയ്ക്കൽ പൊലീസിൽ വിവരമറിയിച്ചു. കാപ്പ വയലേഷൻ നടത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.