കൊല്ലം: കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
read more:വിസ്‌മയയുടെ മരണം: ശക്തമായ തെളിവുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.