ETV Bharat / state

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.

author img

By

Published : Nov 12, 2019, 4:31 PM IST

Updated : Nov 12, 2019, 5:30 PM IST

മദ്രാസ് ഐഐടി വിദ്യാർഥിനിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

കൊല്ലം: കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മദ്രാസ് ഐഐടി വിദ്യാർഥിയായ ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കുട്ടി വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും പിതാവ് അബ്ദുൽ ലത്തീഫ് ഇ. ടി.വി ഭാരതിനോട് പറഞ്ഞു.പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൊല്ലം മേയർ രാജേന്ദ്രബാബു പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

ഈമാസം എട്ടിനാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി അദ്ധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന ആത്മഹത്യ കുറിപ്പും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു . പെണ്‍കുട്ടിയുടെ ഫോണിൽ നിന്നാണ് വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ഇതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത്. സമാന സാഹചര്യത്തിൽ നിരവധി ആത്മഹത്യകൾ ക്യാമ്പസിൽ നടക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഓള്‍ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു ഫാത്തിമ.

Intro:ഐഐടി വിദ്യാർഥിനിയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

Body:ചെന്നൈ ഐ ഐഐടി വിദ്യാർഥി കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് അബ്ദുൽ ലത്തീഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈമാസം എട്ടിനായിരുന്നു ഓൾ ഇന്ത്യ ഐഐടി എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമാ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ഉത്തരവാദി അദ്ധ്യാപകൻ ആയ സുദർശൻ പദ്മനാഭൻ ആണെന്ന് എഴുതി വച്ചായിരുന്നു മരണം. പെണ്കുട്ടിയുടെ ഫോണിൽ നിന്ന് ഈ വിവരം ബന്ധുക്കൾക്ക് ലഭിച്ചതോടെയാണ് മരണത്തിൽ ദുരൂഹത തോന്നിയത്. കോളേജ് അധികൃതരുടെ ഭാഗത് നിന്ന് അനുകൂലമായ ഒരു സമീപനവും ഉണ്ടായില്ലെന്നും വർഗീയപരമായ അധിക്ഷേപങ്ങളൾ കുട്ടി നേരിട്ടു എന്ന് അച്ഛൻ അബ്ദുൽ ലത്തീഫ് ഇ. ടി.വി ഭാരതിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ ആക്കി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കൊല്ലം മേയർ കൂടിയായ രാജേന്ദ്രബാബു പറഞ്ഞു. സമാന സാഹചര്യത്തിൽ നിരവധി ആത്മഹത്യകൾ ക്യാമ്പസിൽ നടക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Nov 12, 2019, 5:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.