ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും മോർച്ചറിയിൽ - dead body of covid patient in morchary after 19 days

ഒക്‌ടോബർ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചളളൂർ സ്വദേശിയായ ദേവരാജന്‍റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലുള്ളത്.

അടക്കം ചെയ്യാതെ കൊവിഡ് രോഗിയുടെ മൃതദേഹം  കൊവിഡ് രോഗിയുടെ മൃതദേഹം ആശുപത്രിയിൽ  കൊല്ലത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ  സംസ്‌കരിക്കാതെ കൊവിഡ് രോഗിയുടെ മൃതദേഹം  dead body of covid patient still in hospital kollam  dead body of covid patient does not cremated  dead body of covid patient in morchary after 19 days  dead body of covid patient remains in morchary
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും മോർച്ചറിയിൽ
author img

By

Published : Oct 22, 2020, 10:20 AM IST

Updated : Oct 22, 2020, 11:44 AM IST

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും അടക്കം ചെയ്‌തിട്ടില്ല. ഒക്‌ടോബർ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചളളൂർ സ്വദേശിയായ ദേവരാജന്‍റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലുള്ളത്. സംസ്‌കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്‌കരിക്കാമെന്ന് അധികൃതർ ബന്ധുക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾക്ക് പിന്നീട് അറിഞ്ഞത് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരമാണ്.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസത്തിന് ശേഷവും മോർച്ചറിയിൽ

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം 18നാണ് ദേവരാജനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നത്. ഇതിനിടയിൽ ഇയാൾ കൊവിഡ് ബാധിതനാകുകയും ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്‌തു. വീട്ടിലെത്തിയ ഭാര്യയും കൊവിഡ് പോസിറ്റീവ് ആയതോടെ നിരീക്ഷണത്തിലായ ഭാര്യയും ദേവരാജനും തമ്മിൽ പിന്നീട് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒക്‌ടോബർ രണ്ടിന് ദേവരാജൻ മരിച്ചു എന്നുള്ള വിവരമാണ് ഭാര്യ പുഷ്പയെ അറിയിക്കുന്നത്. വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതു ശ്മശാനത്തിൽ അടക്കാൻ ഭാര്യ ആരോഗ്യ വകുപ്പ് അധികൃതർക്ക് അനുവാദവും നൽകി. ഇന്ന് മറ്റൊരു ആവശ്യത്തിന് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ദേവരാജനെ സംസ്‌കരിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ അറിയുന്നത്.

Last Updated : Oct 22, 2020, 11:44 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.