കൊല്ലം: തേവലക്കരയിൽ വൃദ്ധയെ ക്രൂര മർദനത്തിന് ഇരയാക്കിയ മരുമകൾ റിമാൻഡില്‍. (old woman brutally beaten by daughter in law). കഴിഞ്ഞ ദിവസം വൃദ്ധയെ മർദിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഏലിയാമ്മ വർഗീസിനെ (80) മകന്‍റെ ഭാര്യയായ അധ്യാപിക മഞ്ജുമോൾ തോമസ് മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത് (murder case against Manjumol Thomas).
ഇവരുടെ ഒരു ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയത്. വീട്ടിലെ മുൻവശത്തെ മുറിയിലിരുന്ന ഏലിയാമ്മയെ അസഭ്യം പറയുന്നതും പുറകിൽ നിന്നും ശക്തമായി തള്ളി താഴെയിടുന്നതും ദൃശ്യത്തിൽ കാണാം. ശക്തമായി താഴേക്ക് വീണ ഇവർ വാതിൽ പടിയിൽ തലയടിക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരന്തരമായി ശാരീരിക ഉപദ്രവം നേരിട്ടുകൊണ്ടിട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഏലിയാമ്മ വർഗീസ് തെക്കുംഭാഗം പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് മഞ്ജുമോൾ തോമസിന് എതിരെ കേസെടുക്കുകയായിരുന്നു.
വധശ്രമം ഉൾപ്പെടെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌താണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ ഏക മകനായ ജെയിംസിനെയും മഞ്ജു മോൾ തോമസ് മർദിക്കാറുണ്ടെന്ന് ഏലിയാമ്മ വർഗ്ഗീസ് പറഞ്ഞു. ഏലിയാമ്മയുടെ പേരിൽ കോടികണക്കിന് രൂപയുടെ വസ്‌തുവകകൾ ഉണ്ട്. ഇത് എഴുതി തരണമെന്നും ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് മരുമകൾ ഭീഷണിപ്പെടുത്താറുണ്ടെന്നും ഏലിയാമ്മ വർഗ്ഗീസ് പറഞ്ഞു.
പരാതി ഇങ്ങനെ: മരുമകൾ തന്നെ മുടിക്ക് കുത്തിപ്പിടിച്ച് തലയിൽ കൈമുറുക്കി താഴേക്ക് ഇടുമായിരുന്നു. നെഞ്ചിൽ ചവിട്ടി താഴെ വീഴ്ത്തിയശേഷം അടിവയറ്റിലും നടുവിനും ചവിട്ടുകയും, ഷൂസിട്ട കാലുകൊണ്ട് വലത് കാലിലെ തള്ളവിരലിൽ ചവിട്ടി മുറിവേൽപ്പിക്കുകയും, ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കുകയും ചെയ്‌തിരുന്നുവെന്നും ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ കൊടുത്ത പരാതിയില്‍ ആരോപിക്കുന്നു.
ALSO READ: 80കാരിക്ക് മരുമകളുടെ ക്രൂര മർദ്ദനം ; ആക്രമണം കുട്ടികളുടെ മുന്നില്‍
ALSO READ: മൂവാറ്റുപുഴയില്‍ വൃദ്ധയെ മരുമകൾ വെട്ടിക്കൊന്നു; പ്രതി പിടിയില്‍