ETV Bharat / state

ഭർതൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം ; മരുമകള്‍ അറസ്റ്റില്‍

അറസ്റ്റിലായത് മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട് രാജന്‍റെ ഭാര്യ സെലീന പെരേര (39)

Daughter-in-law arrested  trying to kill father-in-law  Kottupra  Miyanoor  ഭർതൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം  ഭാര്യാ പിതാവിനെ തലക്കടിച്ചു  സെലീന പെരേര  റോഡുവിള
ഭർതൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകള്‍ അറസ്റ്റില്‍
author img

By

Published : Sep 23, 2021, 2:50 PM IST

കൊല്ലം : വൃദ്ധനായ ഭർതൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൾ പൊലീസ് പിടിയില്‍. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട് രാജന്‍റെ ഭാര്യ സെലീന പെരേര (39) യെയാണ് കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്.

പൊടിയന്‍റേയും ഭാര്യയുടെയും പേരിലുള്ള ഇരുപത്തി മൂന്നര സെന്‍റ് വസ്തുവും വീടും മരുമകളുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ദീർഘനാളായി വഴക്ക് നടന്നുവരികയായിരുന്നു. വൃദ്ധരായ തങ്ങളെ സംരക്ഷിക്കില്ല എന്നതിനാൽ പൊടിയൻ വസ്തു എഴുതി നൽകാൻ തയ്യാറായില്ല.

കൂടുതല്‍ വായനക്ക്: 66കാരിയായ വിധവയെ ജീവിതസഖിയാക്കി 79കാരനായ റിട്ട. അധ്യാപകന്‍

കഴിഞ്ഞ ദിവസം രാത്രിയും വാക്കേറ്റം ഉണ്ടാവുകയും അടുക്കളയിൽ ഇരുന്ന പാരയെടുത്ത് സെലീന പൊടിയനെ (76) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തലയോട്ടിക്ക് പൊട്ടലും ഗുരുതരമായ പരിക്കുമേറ്റ പൊടിയനെ ആദ്യം മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപ്രതിയിലേക്കും മാറ്റി. പൊടിയൻ അപകടനില തരണം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.