കൊല്ലം: നമ്മുടെ ആരോഗ്യം നമ്മുടെ കര്‍ത്തവ്യം എന്ന സന്ദേശവുമായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൈക്ലത്തോണ്‍ ശ്രദ്ധേയമായി. സുരക്ഷിത ഭക്ഷണശീലത്തിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍, സേഫ് കൊല്ലം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടി ആശ്രമം മൈതാനിയില്‍ ജില്ലാ പോലീസ് ഡെപ്യൂട്ടി കമാന്ഡന്റ് ആര്‍ ബാലന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സൈക്ലത്തോണില്‍ പങ്കെടുത്തത്. ആശ്രാമം മൈതാനിയില്‍ നിന്ന് ആരംഭിച്ച സൈക്ലത്തോണ്‍ ബീച്ച് റോഡ് വഴി ചിന്നക്കടയില്‍ സമാപിച്ചു.
സമാപന പരിപാടികളോടനുബന്ധിച്ച് തെരുവു നാടകം അരങ്ങേറി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ രാമഭദ്രന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകല, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.