കൊല്ലം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് അംഗത്തേയും യൂത്ത് കോണ്‍ഗ്രസ് നേതാവിനേയും മര്‍ദ്ദിച്ചതായി പരാതി. കുളക്കട പഞ്ചായത്തിലെ ആറ്റുവാശ്ശേരി വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വിജയനാഥ്, യൂത്ത് കോണ്‍ഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി നേതാവ് ജയകൃഷ്ണന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.രാത്രി ഏഴ് മണിയോടെ ആറ്റുവാശ്ശേരിയില്‍ വെച്ചു എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് തങ്ങളെ അക്രമിച്ചെന്ന് പഞ്ചായത്തംഗം പറയുന്നു. വിജയനാഥിന്‍റെ പുറത്ത് പരിക്കേറ്റു. കൈക്ക് പൊട്ടലുമുണ്ട്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇരുവിഭാഗത്തിന്‍റെയും പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.