കൊല്ലം: കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ്. കൊല്ലം റൂറല്‍ ജില്ലയില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 49 പേരെ അറസ്റ്റ് ചെയ്തു. 44 വാഹനങ്ങള്‍ പിടിച്ചെടുത്തു.
മാസ്ക് ഉപയോഗിക്കാത്തതിന് 135 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.