ETV Bharat / state

കൊല്ലത്ത് 11 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

author img

By

Published : Jun 4, 2020, 11:50 PM IST

കാവനാട് സ്വദേശി സേവ്യർ ആണ് ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊല്ലം കൊവിഡ്  കൊവിഡ് മരണം  കൊവിഡ് കേരള  kollam covid death  kollam covid updates
കൊല്ലത്ത് 11 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശിയായ 24 വയസുള്ള യുവാവ്, ചവറ സ്വദേശിയായ 24 വയസുള്ള യുവാവ്, വെള്ളിമൺ സ്വദേശിയായ 34 വയസുള്ള യുവതി, കൊട്ടാരക്കരയ്‌ക്ക് സമീപം വാളകം അമ്പലക്കര സ്വദേശിയായ 27 വയസുള്ള യുവതി, മൈനാഗപ്പള്ളി സ്വദേശിയായ 45 കാരൻ, കാവനാട് സ്വദേശിയായ 65 കാരൻ, ചിതറ സ്വദേശിയായ 59 കാരൻ, ഇടയ്‌ക്കാട് സ്വദേശിയായ 22 കാരൻ, കല്ലുവാതുക്കല്‍ സ്വദേശിയായ 42 കാരൻ, കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവ് എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം കാവനാട് സ്വദേശി സേവ്യർ ആണ് ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചതിന് ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ച അഞ്ചല്‍, കടയ്ക്കല്‍, ഏരൂര്‍ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി. കര്‍ശന നിയന്ത്രണങ്ങളാണ് പ്രദേശങ്ങളില്‍ പൊലീസ് നടപ്പിലാക്കിയിരിക്കുന്നത്.

അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പൊലീസ് പരിശോധനയുണ്ടാകും. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങളെയോ ജനങ്ങളെയോ പ്രവേശിപ്പിക്കില്ല. ഉത്തരവ് ഇറങ്ങിയതോടെ മൂന്ന് പഞ്ചായത്തുകളിലും ബാങ്കുകള്‍ അടക്കം പൊലീസ് അടപ്പിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ആറ് ജീവനക്കാരോട് നിരീക്ഷണത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.