ETV Bharat / state

കൊല്ലത്ത് ആറ് പേർക്ക് കൂടി കൊവിഡ് - kollam covid updates

ഓച്ചിറ, ചാത്തന്നൂർ, കുളത്തൂപ്പുഴ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ചാത്തന്നൂർ സ്വദേശികളില്‍ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്.

കൊല്ലത്ത് ആറ് പേർക്ക് കൂടി കൊവിഡ്  കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്കും കൊവിഡ്  കൊല്ലം കൊവിഡ് വാർത്ത  covid updates from kollam  kollam covid updates  covid 19 news
കൊല്ലത്ത് ആറ് പേർക്ക് കൂടി കൊവിഡ്
author img

By

Published : Apr 29, 2020, 5:55 PM IST

കൊല്ലം: ജില്ലയില്‍ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഓച്ചിറ, ചാത്തന്നൂർ, കുളത്തൂപ്പുഴ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ചാത്തന്നൂർ സ്വദേശികളില്‍ രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. ചാത്തന്നൂരില്‍ നാല് പേർക്കും കുളത്തൂപ്പുഴയില്‍ ഒരാൾക്കും ആന്ധ്രാപ്രദേശ് സ്വദേശിയായ 28കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രാപ്രദേശ് സ്വദേശി ലോറി ഡ്രൈവറാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയെ ആദരിച്ച രാഷ്ട്രീയ നേതാവാണ് രോഗം സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. ഒൻപത് വയസുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉൾപ്പെടുന്നു. കുളത്തൂപ്പുഴ സ്വദേശിക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ആണെന്ന് സൂചനയുണ്ട്. അതേസമയം, രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ചാത്തന്നൂരില്‍ കഴിഞ്ഞ ദിവസം മറ്റൊരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ ഉറവിടം കണ്ടെത്താനും ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.