കൊല്ലം: ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി ഉൾപ്പെടെ കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടുപേർ വിദേശത്ത് നിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 19 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. അതേസമയം കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം മരണപ്പെട്ടത് കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന് ഇടയിലും ജില്ലയിൽ 49 പേർ രോഗമുക്തി നേടിയത് ആശ്വാസമായി.
കൊല്ലത്ത് 30 പേര്‍ക്ക് കൂടി കൊവിഡ്
19 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 49 പേർ രോഗമുക്തി നേടി
കൊവിഡ്