കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവർ വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ നിർബന്ധമായും മാറ്റിവക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ പിടിച്ചുനിർത്താൻ കഴിയില്ല. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർഥിക്കാണ് കൊറോണ സാധ്യത കണ്ടെത്തിയിരിക്കുന്നത്. വൈകിട്ടോടെ പരിശോധന ഫലം ലഭ്യമാകും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
കൊറോണ ലക്ഷണമുള്ളവർ പൊതുപരിപാടിയിൽ പങ്കെടുക്കരുത്: കെ.കെ ശൈലജ
നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്തവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു
കൊല്ലം: കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവർ വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ നിർബന്ധമായും മാറ്റിവക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആളുകൾ തിങ്ങിപ്പാർക്കുന്ന ഏറെ ജനസംഖ്യയുള്ള സംസ്ഥാനമാണ് കേരളം. വൈറസ് വ്യാപിച്ചുതുടങ്ങിയാൽ പിടിച്ചുനിർത്താൻ കഴിയില്ല. ആലപ്പുഴയിൽ ചികിത്സയിലുള്ള വിദ്യാർഥിക്കാണ് കൊറോണ സാധ്യത കണ്ടെത്തിയിരിക്കുന്നത്. വൈകിട്ടോടെ പരിശോധന ഫലം ലഭ്യമാകും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
വിവാഹങ്ങൾ നിർബന്ധമായും മാറ്റിവയ്ക്കണം. നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കാതെ പുറത്തുപോകരുത്. 28 ദിവസത്തെ നിരീക്ഷണ കാലാവധി കഴിയാത്ത ആരും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല. രോഗത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വിശ്രമവും ഐസൊലേഷനുമാണു കൃത്യമായ ചികിത്സയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബൈറ്റ് : കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മന്ത്രി Conclusion:ഇ റ്റി വി കൊല്ലം