ETV Bharat / state

സ്ഥാനാർഥി നിർണയത്തിലെ തർക്കം; നെടുവത്തൂർ സി.പി.എമ്മിൽ കൂട്ട രാജി - സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം

സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെ തുടർന്ന് സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും, സി.ഐ.ടി.യു നെടുവത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എൽ.സന്തോഷും ബ്രാഞ്ചിലെ പത്ത് മെമ്പർമാരും രാജിവച്ചു.

നെടുവത്തൂർ സി.പി.എം  കൂട്ട രാജി  സ്ഥാനാർഥി നിർണയം  കൊല്ലം  സി.പി.എം ബ്രാഞ്ച് സെക്രട്ടറി.  സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം
സ്ഥാനാർഥി നിർണയത്തിലെ തർക്കം; നെടുവത്തൂർ സി.പി.എമ്മിൽ കൂട്ട രാജി
author img

By

Published : Nov 17, 2020, 7:29 PM IST

കൊല്ലം: കൊട്ടാരക്കരയിൽ സ്ഥാനാർഥി നിർണയത്തിലെ തർക്കം മുറുകുന്നു. നെടുവത്തൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെ പതിനൊന്ന് പാർട്ടി അംഗങ്ങൾ രാജിവച്ചു. സി.പി.എം നെടുവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും, സി.ഐ.ടി.യു നെടുവത്തൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ എൽ.സന്തോഷും ബ്രാഞ്ചിലെ പത്ത് മെമ്പർമാരുമാണ് രാജിവച്ചത്. ജാതീയമായ അധിക്ഷേപം നേരിട്ടത്തിനാലാണ് രാജിവെച്ചതെന്ന് ഇവർ പറയുന്നു.

സ്ഥാനാർഥി നിർണയത്തിലെ തർക്കം; നെടുവത്തൂർ സി.പി.എമ്മിൽ കൂട്ട രാജി

അതേസമയം നെടുവത്തൂർ, ചാലൂക്കോണം തുടങ്ങിയ വാർഡുകളിൽ നിന്നും 25 കുടുംബങ്ങൾ സന്തോഷിനോടൊപ്പം പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നും പ്രവർത്തകർ അറിയിച്ചു. പാർട്ടിയിൽ വിഭാഗീയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സന്തോഷിൻ്റെയും മറ്റ് പ്രവർത്തകരുടെയും രാജി കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.