ETV Bharat / state

ഗണേഷ് കുമാർ എം.എൽ.എയ്‌ക്ക് നേരെ കരിങ്കൊടി വീശീയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനം - യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാർഡിലെ ക്ഷീര വികസന സംഘത്തിൻ്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ എം.എൽ.എയെ കരിങ്കൊടി കാട്ടിയത്.

shows black flag to Ganesh Kumar MLA's vehicle  ഗണേഷ് കുമാർ എം.എൽ.എയുടെ വാഹനത്തിന് നേരെ കരിങ്കൊടി  എം.എൽ.എയുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശീയവർക്ക് മർദ്ദനം  യൂത്ത് കോൺഗ്രസ് പ്രവർത്തകർ  കോക്കാട് വാർഡ് ക്ഷീര വികസന സംഘം
ഗണേഷ് കുമാർ എം.എൽ.എയ്‌ക്ക് നേരെ കരിങ്കൊടി വീശീയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനം
author img

By

Published : Jan 15, 2021, 9:33 PM IST

കൊല്ലം: കൊല്ലത്ത് കെ ബി ഗണേഷ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ,കെഎസ്‌യു പ്രവർത്തകരെ നടുറോഡിൽ മർദ്ദിച്ചതായി പരാതി. എംഎൽഎയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. എംഎൽഎയുടെ പി എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാർഡിലെ ക്ഷീര വികസന സംഘത്തിൻ്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ എം.എൽ.എയെ കരിങ്കൊടി കാട്ടിയത്.

ഗണേഷ് കുമാർ എം.എൽ.എയ്‌ക്ക് നേരെ കരിങ്കൊടി വീശീയ കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദ്ദനം

ഇതിന് പിന്നാലെയായിരുന്നു എം.എൽ.എ.യുടെ വാഹനത്തിലുണ്ടായിരുന്ന പി.എ.പ്രദീപും സംഘവും തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു.വും, യൂത്ത് കോൺഗ്രസും ആരോപിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത കുന്നിക്കോട് പൊലീസ് മർദ്ദിച്ചവരെ പിടികൂടിയില്ലെന്നാണ് പരാതി. മർദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എം.എൽ.എ.യുടെ പി.എ .പ്രദീപിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിട്ടുണ്ട്. അതേ സമയം മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാർ എംഎൽഎയുടെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.