ETV Bharat / state

പൊലീസിനെതിരായ പരാതികൾ പരിശോധിക്കും; ഡിജിപി - complaints against police

പൊലീസിനെതിരെ സമീപ ദിവസങ്ങളിൽ ഉയർന്നിരിക്കുന്ന പരാതികളിൽ ഡിജിപി പ്രതികരിച്ചില്ല.

പൊലീസിനെതിരായ പരാതികൾ പരിശോധിക്കും; ഡിജിപി  കേരള പൊലീസിനെതിരായ പരാതികൾ  കേരള പൊലീസ്  ഡിജിപി അനിൽകാന്ത്  dgp anil kanth  police news  complaints against police  kerala police
പൊലീസിനെതിരായ പരാതികൾ പരിശോധിക്കും; ഡിജിപി
author img

By

Published : Sep 3, 2021, 3:42 PM IST

Updated : Sep 3, 2021, 3:53 PM IST

കൊല്ലം: പൊലീസിന് എതിരായി പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. എന്നാൽ പൊലീസിനെതിരെ സമീപ ദിവസങ്ങളിൽ ഉയർന്നിരിക്കുന്ന പരാതികളിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് കൊല്ലത്ത് സംഘടിപ്പിച്ച അദാലത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡിജിപി.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തി സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ രംഗത്തെത്തിയിരുന്നു.

പൊലീസിനെതിരായ പരാതികൾ പരിശോധിക്കും; ഡിജിപി

പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നു. ഇത് ദേശീയ തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കണമെന്നായിരുന്നു ഡല്‍ഹിയില്‍ മാധ്യമങ്ങളോട് ആനിരാജ പ്രതികരിച്ചത്. എന്നാൽ ആനി രാജയുടെ ആരോപണത്തെ തള്ളി സിപിഐ കേരള ഘടകം രംഗത്തെത്തി.

READ MORE: അവസാനിക്കുന്നില്ല പൊലീസ് ക്രൂരത; 3 വയസുകാരിയെ കാറിൽ പൂട്ടിയിട്ടു

Last Updated : Sep 3, 2021, 3:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.