കൊല്ലം: ഉപയോഗ ശൂന്യമായ കെഎപി കനാലിൽ അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതി. 30വർഷം പഴക്കമുള്ള ഉപയോഗ യോഗ്യമല്ലാത്ത കനാലിലാണ് മാലിന്യങ്ങൾ തള്ളുന്നത്. നഗരത്തിലെ ഹോട്ടലുകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും മാലിന്യങ്ങളാണ് രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തി ജനവാസ കേന്ദ്രത്തിൽ നിക്ഷേപിക്കുന്നത്. പരാതിപ്പെടുന്ന സമീപവാസികളെ മാലിന്യം തള്ളുന്നവര്‍ ഭീക്ഷണിപെടുത്തുന്നതായും ആരോപണമുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മാലിന്യങ്ങള്‍ കനാലില്‍ നിക്ഷേപിക്കുന്നത്.
കാട് കയറി നശിച്ചു കിടക്കുന്ന കനാൽ ശുചീകരിക്കണമെന്നും മാലിന്യങ്ങൾ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കൂടാതെ പാലമൂട് കെഎപി കനാലിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമതി നഗരസഭാ അധ്യക്ഷന് നിവേദനം നൽകി. പ്രദേശത്ത് വഴി വിളക്കുകളും സിസി ടിവി ക്യാമറകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.