ETV Bharat / state

സ്വർണക്കടത്ത് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്ത്രങ്ങൾ മെനയുന്നു: ബിന്ദു കൃഷ്ണ - കൊല്ലം ഡി.സി.സി പ്രസിഡന്‍റ്

ബോധപൂർവ്വം സൃഷ്ടിച്ച തീപിടിത്തമാണ്. ഇടിമിന്നലിൽ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു എന്ന അവകാശവാദത്തിന് പിന്നാലെ എത്തിയ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നതായും ബിന്ദു കൃഷ്ണ

CM devises  gold smugglers  Bindu Krishna  സ്വർണക്കടത്ത്  സ്വർണക്കടത്ത് പ്രതികളെ രക്ഷിക്കാൻ  ബിന്ദു കൃഷ്ണ  കൊല്ലം ഡി.സി.സി പ്രസിഡന്‍റ്  സ്വർണക്കടത്ത്
സ്വർണക്കടത്ത് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്ത്രങ്ങൾ മെനയുന്നു: ബിന്ദു കൃഷ്ണ
author img

By

Published : Aug 25, 2020, 10:16 PM IST

കൊല്ലം: കേരള ജനതയെ കബളിപ്പിച്ച് സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപെടുത്താൻ മുഖ്യമന്ത്രി തന്ത്രങ്ങള്‍ മെനയുന്നതായി കൊല്ലം ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ. ഇതിന്‍റെ ഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം.

ബോധപൂർവ്വം സൃഷ്ടിച്ച തീപിടിത്തമാണ്. ഇടിമിന്നലിൽ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെട്ടു എന്ന അവകാശവാദത്തിന് പിന്നാലെ എത്തിയ തീപിടിത്തം ദുരൂഹത വർധിപ്പിക്കുന്നു. തീപിടിത്തം ഉണ്ടായി പുകമറപോലും മാറും മുന്നേ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്ന് വിധിയെഴുതിയത് ഏത് വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.