ETV Bharat / state

സാന്താക്ലോസും, പുൽക്കൂടും, ബാന്‍റ്‌മേളവും ; ക്രിസ്‌മസിനെ വരവേറ്റ് കലാലയങ്ങൾ

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോളജ് ക്യാമ്പസുകളിൽ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്

author img

By

Published : Dec 24, 2021, 7:26 PM IST

Christmas celebrations on college campuses  Christmas celebrations in kollam  newywar celebration  ക്രിസ്‌മസിനെ വരവേറ്റ് ക്യാമ്പസുകൾ  കൊല്ലത്തെ കോളജുകളിൽ ക്രിസ്‌മസ് ആഘോഷം  ക്രിസ്‌മസ് ആഘോഷിച്ച് കോളജ് വിദ്യാർഥികൾ
സാന്താക്ലോസും, പുൽക്കൂടും, ബാന്‍റ്‌മേളവും; ക്രിസ്‌മസിനെ വരവേറ്റ് കലാലയങ്ങൾ

കൊല്ലം : രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിസ്‌മസിനെയും പുതുവര്‍ഷത്തെയും വരവേറ്റ് കൊല്ലം നഗരത്തിലെ ക്യാമ്പസുകള്‍. കൊവിഡ് വ്യാപനവും കടുത്ത നിയന്ത്രണങ്ങളും വന്നതോടെ അടഞ്ഞുകിടന്ന ക്യാമ്പസുകള്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും മടങ്ങുകയാണ്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് ക്യാമ്പസിലെ ക്രിസ്‌മസ് ആഘോഷം സാന്താക്ലോസ് വേഷധാരികളാൽ നിറഞ്ഞതായിരുന്നു. ചുവപ്പും, വെള്ളയും വസ്ത്രങ്ങളണിഞ്ഞാണ് കോളജിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ക്രിസ്‌മസ് ആഘോഷത്തിനെത്തിയത്. കോളജില്‍ പുല്‍ക്കൂടൊരുക്കല്‍, കരോള്‍ ഗാനം എന്നിവയിലെല്ലാം മത്സരങ്ങളടക്കം നടത്തിയാണ് വിദ്യാര്‍ഥികള്‍ ക്രിസ്‌മസിനെ വരവേറ്റത്.

ബാന്‍റുമേളത്തിന്‍റെ അകമ്പടിയോടെ സാന്താക്ലോസിന്‍റെ വേഷവിധാനങ്ങളണിഞ്ഞ് കുട്ടികള്‍ കലാലയം വലംവച്ചു. പരിപാടികളില്‍ അധ്യാപകരും അണിനിരന്നു. ഫാത്തിമ കോളജ് മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിലാണ് ക്രിസ്‌മസ് ആഘോഷം സംഘടിപ്പിച്ചത്.

ALSO READ: ലോകം തിരുപ്പിറവി ആഘോഷിക്കുമ്പോൾ... ആ പുല്‍ക്കൂടിന്‍റെ ജനനം ഇങ്ങനെയായിരുന്നു.. കഥ ഇതാണ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവച്ച ക്ലാസുകള്‍ തുടങ്ങിയെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസ്‌മുറികളില്‍ തന്നെ ഒതുങ്ങുന്നതായിരുന്നു കാഴ്‌ച. ക്ലാസ്‌മുറികള്‍ വിട്ടുള്ള സൗഹൃദങ്ങളെ പോലും രോഗവ്യാപനം ബാധിച്ചതോടെ പഠനം മാത്രമായി കലാലയജീവിതം ഒതുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വിദ്യാര്‍ഥികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.