കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'അഴിമതി തങ്ങളുടെ അവകാശമാണെന്നാണ് ഇത്തരം ഉദ്യോഗസ്ഥരുടെ ഭാവമെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ ഗൗരവമായി എടുക്കുമെന്നും' മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
എസ് എൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയില്‍ ജനപ്രതിനിധികൾക്കായി ഒരുക്കിയ സർട്ടിഫിക്കറ്റ് കോഴ്‌സിന്‍റെ അവാർഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു തരത്തിലുമുള്ള അഴിമതികളും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ആര്‍ത്തി പണ്ടാരങ്ങളായ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.