കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് കാർ കയറി മരിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ പോരുവഴി സ്വദേശി നിസാമാണ് മരിച്ചത്.
ബാറിൽ നിന്ന് പുറത്തിറങ്ങിയ നിസാം തിരക്കേറിയ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ കാർ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ബാർ ജീവനക്കാരുടെ കൺമുന്നിലായിരുന്നു അപകടം.
ALSO READ: കളിക്കുന്നതിനിടെ എലിവിഷത്തിന്‍റെ ട്യൂബ് വായിൽ വെച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
അതേസമയം അപകടം നടന്ന് അഞ്ചു മിനിട്ടിൽ നിസാമിനെ ആശുപത്രിയിൽ എത്തിച്ചെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച നിസാം. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.