കൊല്ലം: വിദേശത്ത് നിന്ന് എത്തിയ ശേഷം ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണങ്ങൾ പാലിക്കാതെ കറങ്ങി നടന്നവർക്കെതിരെ കേസെടുത്തു. ദുബായിൽ നിന്നെത്തിയ കൊല്ലം കുണ്ടറ സ്വദേശികളായ 9 പേർക്കെതിരെയാണ് കേസെടുത്തത്. ക്വാറന്‍റയിന് തയ്യാറാകാതിരുന്ന ഇവരെ നിർബന്ധിച്ചാണ് നിരീക്ഷണത്തിലാക്കിയത്. വീടിനുള്ളിൽ കഴിയണമെന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ ഇവർ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.
കൊല്ലത്ത് നിയന്ത്രണങ്ങൾ പാലിക്കാതെ കറങ്ങി നടന്നവർക്കെതിരെ കേസ്
ദുബായിൽ നിന്നെത്തിയ കൊല്ലം കുണ്ടറ സ്വദേശികളായ 9 പേർക്കെതിരെയാണ് കേസെടുത്തത്. ക്വറന്‍റയിന് തയ്യാറാകാതിരുന്ന ഇവരെ നിർബന്ധിച്ചാണ് നിരീക്ഷണത്തിലാക്കിയത്.