ETV Bharat / state

ബിന്ദുകൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസ് - പോസ്കോ

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്. ഈ ചിത്രം ഷെയര്‍ ചെയ്തവരേയും പൊലീസ് തിരയുന്നുണ്ട്.

ബിന്ദു കൃഷ്ണ (ഫയല്‍ ചിത്രം)
author img

By

Published : Mar 24, 2019, 8:45 AM IST

Updated : Mar 24, 2019, 11:49 AM IST

കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്. ഓച്ചിറ പൊലീസാണ് കേസെടുത്തത്.ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തവർക്കെതിരേയും കേസെടുത്തേക്കും.

കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

വ്യാഴാഴ്ചയാണ് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തിയ ബിന്ദുകൃഷ്ണ അവർക്ക് ഭക്ഷണം വാങ്ങി നൽകുകയും അവരോടൊപ്പം കഴിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളോടൊപ്പം ചേർന്ന് സെൽഫി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് വഴിവച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ചിത്രം ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. എന്നാൽ നിരവധി പേർ ഇത് ഷെയർ ചെയ്തിരുന്നു.

ഇത്തരം കേസുകളിൽ പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന ചിത്രങ്ങളോ രേഖകളോ പ്രചരിപ്പിക്കാൻ പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. ബിന്ദുകൃഷ്ണയെ ഒന്നാം പ്രതിയാക്കി പോക്സോ നിയമ പ്രകാരമാണ് ഓച്ചിറ പൊലീസ് കേസെടുത്തത്. ഇത് പ്രചരിപ്പിച്ചവരേയും പൊലീസ് തിരയുന്നുണ്ട്. പെൺകുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദുകൃഷ്ണ പെൺകുട്ടിയുടെ വീടിന് മുൻപിൽ 24 മണിക്കൂർ ഉപവാസം നടത്തിയിരുന്നു.

Intro:Body:

കൊല്ലം dcc പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോനിയമപ്രകാരം കേസ്.

ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്.

ഓച്ചിറ പോലീസാണ് കേസെടുത്തത്.

ഈ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തവർക്കെതിരെയും കേസെടുത്തേക്കും.

വി ഒ

വ്യാഴാഴ്ചയാണ് Dccപ്രസിഡന്റ ബിന്ദുകൃഷ്ണ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

പെൺകുട്ടിയുടെ മാതാപിതാക്കളുമായി ആശയവിനിമയം നടത്തിയ ബിന്ദുകൃഷ്ണ അവർക്ക് ഭക്ഷണം വാങ്ങി നൽകുകയും അവരോടൊപ്പം കഴിക്കുകയും ചെയ്തു.തുടർന്ന്

മാതാപിതാക്കളോടൊപ്പം ചേർന്ന് സെൽഫി എടുക്കുകയും അത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ചിത്രം ഫെയ്സ് ബുക്കിൽ നിന്നും നീക്കം ചെയ്തു. എന്നാൽനിരവധി പേർ ഇത് ഷെയർ ചെയ്തിരുന്നു.

ഇത്തരം കേസുകളിൽ പെൺകുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന ചിത്രങ്ങളോ രേഖകളോ പ്രചരിപ്പിക്കാൻ പാടില്ലെന്ന നിയമം പാലിക്കാതിരുന്നതോടെയാണ് ഓച്ചിറ പോലീസ് കേസെടുത്തത്. ബിന്ദുകൃഷ്ണയെ ഒന്നാം പ്രതിയാക്കി പോക്സോ നിയമ പ്രകാരമാണ് ഓച്ചിറ പോലീസ് കേസെടുത്തത്.

ഇത് പ്രചരിപ്പിച്ചവരെയും പോലീസ് തിരയുന്നുണ്ട്. പെൺകുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്

ബിന്ദുകൃഷ്ണ പെൺകുട്ടിയുടെ വീടിന് മുൻപിൽ 24 മണിക്കൂർ ഉപവാസവും നടത്തിയിരുന്നു.

ഇടിവി ഭാരത്, കൊല്ലം

Conclusion:
Last Updated : Mar 24, 2019, 11:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.