കൊല്ലം: സ്ഥലം കൊല്ലം ആശ്രാമം മൈതാനം, സംസ്ഥാന മന്ത്രിസഭ വാർഷിക ആഘോഷത്തില്‍ പങ്കെടുക്കാനും പരിപാടി കാണാനുമൊക്കെയായി നിരവധി പേരാണ് എത്തിയത്. പക്ഷെ കയ്യടി നേടിയത് കേരള പൊലീസിന്‍റെ കൊല്ലം ഡോഗ് സ്ക്വാഡിലെ ശ്വാന സംഘം.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പരിശീലനം സിദ്ധിച്ച ലാബ് ഇനത്തിൽ പെട്ട റാണിയും റോണിയും. വിദേശികളോട് കട്ടക്ക് പിടിച്ച് നിന്ന് നാടിന്‍റെ മാനം കാക്കുന്ന തനി നാടന്‍ ചിപ്പിപ്പാറ കന്നി ഇനത്തിൽ പെട്ട പൊന്നി. ബിന്‍ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ സേനയെ സഹായിച്ച ബെൽജിയൻ മെലിനോയ്‌സ് ഇനത്തിൽ നായയുടെ പിന്‍മുറക്കാരായ വൈറ്റി, അമ്മു. എങ്ങനെ ഒളിപ്പിച്ചാലും മയക്കുമരുന്ന് മണത്ത് കണ്ടെത്തുന്ന ഹണ്ടർ എന്നിവരായിരുന്നു പരിപാടിയിലെ താരങ്ങള്‍.
വേദിയില്‍ അണി നിരന്ന ശ്വാനന്‍മാര്‍ പരിശീലകർക്ക് സല്യൂട്ട് നൽകിയാണ് പ്രകടനം തുടങ്ങിയത്. ജമ്പിങ്, ക്രോസ് വാക്കിങ്, കീൻ വാക്കിങ്, സ്ലീപ്പിങ്, സിറ്റിങ്, റോളിങ്ങ്.. ഡോഗ് സ്ക്വാഡ് എസ്.ഐ ജയസൂര്യയുടെ നേതൃത്വത്തിൽ, പരിശീലകരായ വിനോദ്‌കുമാർ, മനോജ് കൃഷ്ണൻ, ശ്രീകുമാർ, ശ്രീജു, ഷിബു, ഉണ്ണി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Also Read: തിരുവനന്തപുരത്ത് കൗതുക കാഴ്‌ചയായി ശ്വാന പ്രദര്‍ശനം