കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിന് കൊല്ലത്തെ സി.പിഎം സ്ഥാനാർഥികൾക്ക് കള്ളപ്പണം എത്തിച്ച് നൽകിയത് ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ അറിവോടയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുധീർ. നിയമസഭ തെരഞ്ഞെടുപ്പിന് വ്യാപകമായി കള്ളപണ്ണം ഒഴുക്കിയത് കോൺഗ്രസും സി.പി.എമ്മുമാണ്.
ധനമന്ത്രിയുടെ സഹോദരന്‍റെ സ്ഥാപനങ്ങളിൽ എന്തിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി പരിശോധന നടത്തിയത്. കേരളത്തിലെ ധനമന്ത്രിയും, സാമ്പത്തിക കുറ്റകൃത്യമന്വേഷിക്കുന്ന ഏജൻസികളുടെ പരിശോധനയും തമ്മിലുള്ള ബന്ധമെന്താണെന്ന് സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമാക്കണം. കേരളത്തിലെ ധനമന്ത്രി പ്രതി സ്ഥാനത്ത് വരാൻ പോകുന്ന സാഹചര്യമാണുളളളത്.
also read:'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത
ധനമന്ത്രിയുടെ സഹോദരനാണ് കള്ളപ്പണം ഒഴുക്കിയതെന്നും അതിനെ പറ്റി അന്വേഷണം നടത്തണമെന്നും സുധീർ ആവിശ്യപ്പെട്ടു. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലത്ത് നടന്ന പ്രതിക്ഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.