ETV Bharat / state

കോൺഗ്രസിന് നേരെ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന് ബിന്ദു കൃഷ്‌ണ - വ്യാപക അക്രമം

അക്രമങ്ങൾ നോക്കി നിൽക്കുന്ന പൊലിസ് ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്ത് അക്രമികൾക്ക് കൂട്ടുനിൽക്കുന്നതായി ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ.

ബിന്ദു കൃഷ്‌ണ  Bindu Krishna  കൊല്ലം ഡിസിസി  kollam dcc  വ്യാപക അക്രമം  cpm
കോൺഗ്രസിന് നേരെ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന് ബിന്ദു കൃഷ്‌ണ
author img

By

Published : Sep 2, 2020, 3:31 PM IST

കൊല്ലം: മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആഹ്വാനം ചെയ്‌ത് ജില്ലയിൽ കോൺഗ്രസ് പാർട്ടി ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടാ സംഘങ്ങൾ വ്യാപക അക്രമം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണ. എംഎൽഎയുടെ പിഎ അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതായി ബിന്ദു കൃഷ്‌ണ ആരോപിച്ചു.

കണ്ണൂർ മാതൃകയിൽ കൊല്ലത്തും കേരളത്തിലും അക്രമം അഴിച്ചുവിട്ട് ഭരണകക്ഷി സമാധാനാന്തരീക്ഷം തകർക്കുകയാണ്. അക്രമങ്ങൾ നോക്കി നിൽക്കുന്ന പൊലിസ് ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്ത് അക്രമികൾക്ക് കൂട്ടുനിൽക്കുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച ചിന്നക്കടയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ബിന്ദു കൃഷ്‌ണ കൂട്ടിച്ചേർത്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.