കൊല്ലം: ബൈക്കുകൾ മോഷണം നടത്തി രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മടത്തറ സ്വദേശി സഞ്ചുവാണ് മോഷ്ടിച്ച ബൈക്കുമായി ചിതറ പൊലീസ് പിടിയിലായത്. ഒരാഴ്‌ചക്ക് മുമ്പ് മധുര പുതുശ്ശേരി സ്വദേശി അഫ്‌നാന്‍റെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് മോഷ്‌ടിക്കപ്പെട്ടിരുന്നു. തുടർന്ന് ചിതറ പൊലീസ് സ്റ്റേഷനിൽ ബൈക്ക് ഉടമ പരാതി നൽകി.
ബൈക്ക് മോഷ്‌ടാക്കളെ കേന്ദ്രീകരിച്ച് ചിതറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സഞ്ചു പിടിയിലാകുന്നത്. കൂടുതൽ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ബൈക്കിന്‍റ നമ്പർ പ്ലേറ്റ് മാറ്റി നിറ വ്യത്യാസം വരുത്തി മോഷ്ടിക്കുന്ന ബൈക്കുകൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്‌തു വരികയായിരുന്നു സംഘം.
വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സഞ്ചു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു.
ALSO READ: സ്വകാര്യ സുരക്ഷ ഏജൻസികളിലെ ജീവനക്കാരുടെ ആയുധങ്ങൾ പരിശോധിക്കാനൊരുങ്ങി പൊലീസ്