ETV Bharat / state

ബൈക്ക് അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു - Bike accident

മത്സ്യബന്ധനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്

apakadam  ബൈക്ക് അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു  ബൈക്ക് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു  മത്സ്യത്തൊഴിലാളികള്‍ മരിച്ചു  മത്സ്യബന്ധനം  പരവൂർ ചില്ലയ്ക്കൽ  Bike accident death in Thanni in Kollam  Thanni in Kollam  Bike accident  Bike accident death
ബൈക്ക് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികള്‍
author img

By

Published : Aug 19, 2022, 9:33 AM IST

Updated : Aug 19, 2022, 11:12 AM IST

കൊല്ലം: താന്നിയില്‍ ബൈക്ക് അപകടത്തില്‍ മത്സ്യത്തൊഴിലാളികളായ മൂന്ന് പേര്‍ മരിച്ചു. പരവൂർ ചില്ലയ്ക്കൽ കോങ്ങാൽ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ, എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി കടപ്പുറത്തിന് സമീപമാണ് അപകടം.

കടല്‍കയറ്റം തടയാന്‍ പാതയുടെ വശങ്ങളില്‍ വെച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ച് കയറിയ നിലയിലാണ് ബൈക്ക്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന സംഘം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ട് കിടക്കുന്നവരെ കണ്ടത്.

മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ താന്നി പൊലീസ് അന്വേഷണം ആരംഭിച്ചു.

also read: തളിപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Last Updated : Aug 19, 2022, 11:12 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.