കൊല്ലം: കേന്ദ്ര സർക്കാരിന്‍റെ നാരി ശക്തി പുരസ്‌ക്കാരത്തിന് കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥി അമ്മ അർഹയായി. നൂറ്റി അഞ്ച് വയസുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന പഠിതാവാണ് ഭാഗീരഥി അമ്മ. ഇക്കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരം അറിയിച്ചതോടെയാണ് ഭാഗീരഥി അമ്മയെ ലോകം തിരിച്ചറിഞ്ഞത്. വനിതാ ദിനമായ മാർച്ച് എട്ടിന് രാഷ്‌ട്രപതി ഭവനിൽ വച്ചാണ് പുരസ്‌കാര ദാനം. കൊല്ലം ജില്ലാ കലക്‌ടർ അബ്‌ദുൾ നാസർ ഇതു സംബന്ധിച്ച അറിയിപ്പ് പ്രാക്കുളത്തെ വീട്ടിൽ എത്തി നൽകി. ദീർഘ ദൂര യാത്ര ചെയ്യാനുള്ള പ്രയാസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഭാഗീരഥി അമ്മ അറിയിച്ചിട്ടുണ്ട്. നാലാം തരം പരീക്ഷയിൽ 75 ശതമാനം മാർക്കോടെയാണ് ഭാഗീരഥി അമ്മ വിജയം കരസ്ഥമാക്കിയത്.
അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയ്‌ക്ക് നാരി ശക്തി പുരസ്‌കാരം - nari shakti puraskar
വനിതാ ദിനമായ മാർച്ച് എട്ടിന് രാഷ്‌ട്രപതി ഭവനിൽ വച്ചാണ് പുരസ്‌കാര ദാനം