കൊല്ലം : ഗണേഷ് കുമാറിനെ പിൻതുണച്ച് ബാലകൃഷ്‌ണപിള്ളയുടെ വിശ്വസ്ഥനും സഹായിയുമായിരുന്ന പ്രഭാകരൻ. 2017ൽ ബാലകൃഷ്‌ണപിള്ള എഴുതിയ ആദ്യ വിൽപ്പത്രത്തിൽ ഗണേഷ് കുമാറിന് വസ്‌തുവകകൾ ഒന്നും നീക്കി വച്ചിരുന്നില്ല. പിന്നീട് രോഗബാധിതനായ പിള്ളയെ ഗണേഷ് പരിചരിച്ചതിന് ശേഷം മനംനൊന്താണ് അദ്ദേഹം പുതിയ വിൽപ്പത്രം എഴുതിയതെന്നും പ്രഭാകരൻ പറഞ്ഞു.
കൂടുതൽ വായനയ്ക്ക്: വിൽപത്ര വിവാദം; കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി
പുതിയ വിൽപ്പത്രം എഴുതിയ കാര്യം ഗണേഷ് കുമാറോ മറ്റ് മക്കളോ അറിഞ്ഞിരുന്നില്ല. മരണശേഷം മാത്രമേ വെളിപ്പെടുത്താവൂ എന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ഗണേഷ് കുമാറിന്‍റെ മന്ത്രി സ്ഥാനം രണ്ട് വർഷം നഷ്‌ടമായത് ഇത്തരം കാരണങ്ങളാൽ ആണെന്ന് അറിയുന്നതിൽ ദുഃഖമുണ്ട്. മക്കളുടെ ആവശ്യപ്രകാരമാണ് വിൽപ്പത്രത്തിന്‍റെ പകർപ്പുകൾ വാളകത്തെ വീട്ടിലെത്തി കൈമാറിയതെന്നും പ്രഭാകരൻ നായർ അറിയിച്ചു.
കൂടുതൽ വായനയ്ക്ക്: ആദ്യ ടേമിലെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് രാഷ്‌ട്രീയ തീരുമാനം: ഗണേഷ് കുമാർ