കൊല്ലം : ദുരിത ജീവിതത്തില്‍ നിന്ന് ഉറ്റവരിലേക്ക് മടക്കമൊരുക്കാന്‍ ജനമൈത്രി-റെയില്‍വെ പൊലീസ് സംയുക്ത സംരംഭമായ 'ബാക്ക് ടു ഹോം'. മനോനില തെറ്റി കൊല്ലത്ത് കണ്ടെത്തിയ ജാര്‍ഖണ്ഡുകാരി ചാന്ദുമോനിയെ ബന്ധുക്കളുടെ കൈകളിലെത്തിച്ചാണ് പദ്ധതിക്ക് തുടക്കമായത്.
ഓഗസ്റ്റ് 24ന് രാവിലെയാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ചോരക്കുഞ്ഞുമായി ചാന്ത്‌മോനിയെ സബ്ഇന്‍സ്‌പെക്ടര്‍ അയൂബ്, പൊലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് എന്നിവര്‍ കണ്ടെത്തിയത്. ആശുത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പിന്നീട് കരിക്കോട് മഹിള മന്ദിരത്തിലേക്ക് ചാന്ദ്‌മോനിയെ മാറ്റി.
ആറോളം ഭാഷകള്‍ സംസാരിക്കുന്ന ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്‌ടറായ ബീനയുടെ വലിയ പരിശ്രമത്തിനൊടുവിലാണ് ഇവരുടെ ബന്ധുക്കളുടെ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് ഇവര്‍ കൊല്ലത്ത് എത്തുകയായിരുന്നു.
ALSO READ : ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; ആശങ്ക അറിയിച്ച് ഹൈക്കോടതി
സാമ്പത്തികമായി പിന്നാക്കമായിരുന്ന ധാര്‍വ സ്വദേശികളായ കുടുംബത്തിന് യാത്രാച്ചിലവ് സഹിതം നല്‍കിയാണ് പൊലീസ് നാട്ടിലേക്ക് അയച്ചത്. എസ്.എച്ച്.ഒ ആര്‍ എസ് രഞ്ജു, ആര്‍. പി. എഫ് ഇന്‍സ്‌പെക്‌ടര്‍ രജനി നായര്‍, എ.എസ്.ഐ മനു, സി.പി.ഒമാരായ സതീഷ് ചന്ദ്രന്‍, പ്രശാന്ത്, ബിജു, ഡയാന ഫ്രാങ്ക്‌ളിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.