ETV Bharat / state

ഷിബു ബേബി ജോണിന്‍റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ - നാഗർ കോവിലിൽ പ്രതി പിടിയിൽ

നാഗർ കോവിലിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്

ഷിബു ബേബി ജോണിന്‍റെ വീട്ടിൽ മോഷണം പ്രതി പിടിയിൽ  baby john home theft  മോഷണം നടത്തിയ പ്രതി പിടിയിൽ  നാഗർ കോവിലിൽ പ്രതി പിടിയിൽ  kerala latest news
ഷിബു ബേബി ജോണിന്‍റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
author img

By

Published : May 10, 2022, 8:55 PM IST

കൊല്ലം: മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായ ഷിബു ബേബി ജോണിന്‍റെ വീട്ടിൽ നിന്ന് 53 പവൻ സ്വർണം മോഷ്‌ടിച്ച പ്രതി പിടിയിൽ. കന്യകുമാരി സ്വദേശി രമേശ് എന്ന രാസാത്തിര മേശ് (48) ആണ് പിടിയിലായത്. നാഗർ കോവിലിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

എസിപി വിജയകുമാർ മാധ്യമങ്ങളോട്

മോഷ്‌ടിച്ച സ്വർണം നാഗർകോവിലിലെ സ്വർണക്കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. സംശയം തോന്നിയ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്‌റ്റഡിയിലെടുത്ത നാഗർകോവിൽ പൊലീസ് കൊല്ലം സിറ്റി പൊലീസിനെ വിവരമറിയിച്ചു.

മോഷണം പോയ സ്വർണാഭരണങ്ങള്‍ മുഴുവൻ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് ജില്ല ജയിലിൽ നിന്ന് മോഷണക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.