കൊല്ലം: കുളത്തൂപ്പുഴ പൊലീസിന്‍റെ നേതൃത്വത്തിൽ യുവാക്കള്‍ക്കായി ഡ്രൈവിംഗ് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ചെറുകര കോളനി, കല്ലുവച്ച കോളനി, 50 ഏക്കർ കോളനി, വില്ലുമല കോളനി, കടമാൻകോട് തുടങ്ങിയ ട്രൈബല്‍ കോളനികളിലെ യുവാക്കള്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടർ സുധീഷ് അധ്യക്ഷനായി. കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടർ സുധീഷ് അധ്യക്ഷനായി. കൊല്ലം റൂറൽ എസ്‌പി കെ.ബി രവി ഉദ്ഘാടനം ചെയ്തു. എഎസ്ഐ ഹരികുമാർ, പുനലൂർ ജോയിന്‍റ് ആര്‍.ടി.ഒ ജോയി, സാമൂഹിക പ്രവർത്തക ധന്യ രാമൻ എന്നിവര്‍ പങ്കെടുത്തു.