ETV Bharat / state

കുളത്തുപ്പുഴയില്‍ ഓട്ടോറിക്ഷ ഡ്രൈവർ വീടിനുള്ളില്‍ മരിച്ച നിലയില്‍

കുളത്തുപ്പുഴ അമ്പലക്കടവില്‍ ഡീസന്‍റ്മുക്ക് സ്വദേശി ദിനേശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലം  കുളത്തുപ്പുഴ  autorickshaw-driver  ound-dead-under-mysterious-circumstances-i  അമ്പലക്കടവ്
കുളത്തുപ്പുഴയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Sep 11, 2020, 10:03 PM IST

കൊല്ലം: കുളത്തുപ്പുഴയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ഡീസന്‍റ്മുക്ക് സ്വദേശിയായ ദിനേശിനെയാണ് ( 25 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ അടുക്കളയില്‍ തല ഭാഗം പുറത്തും ഉടല്‍ ഭാഗം അകത്തുമായിട്ടാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് ഡോക്ടറെ എത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം മേല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

കുളത്തുപ്പുഴയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഗിരീഷിന്‍റെ നേതൃത്വത്തില്‍ മേല്‍ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണ കാരണം വ്യക്തമാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്നും ഫൊറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിക്കും. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് സയന്‍റിഫിക് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.