കൊല്ലം: കൊലപാതകശ്രമം, ശാസ്ത്താംകോട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുണ്ടറ സ്വദേശിയായ ബിജുകുമാറിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പടിഞ്ഞാറേ കല്ലട കുളത്തൂർ സ്വദേശി ആനന്ദ് ജയൻ(24), വിളന്തറ സ്വദേശി ജോബിൻ(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് പതിമൂന്നിന് രാത്രി പത്ത് മണിയോടുകൂടി ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ബിജുകുമാറിനെ തടഞ്ഞ് നിർത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിജുകുമാര്‍ നിലവില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.