കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ മൂവായിരത്തോളം ഇരട്ട വോട്ടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി പരാതി. യുഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി ബാബു ദിവാകരനും കെപിസിസി ജനറൽ സെക്രട്ടറി എ.ഷാനവാസ് ഖാനുമാണ് ഇരട്ട വോട്ട് കണ്ടെത്തിയെന്ന് വ്യക്തമാക്കിയത്. 1392 പേർക്ക് ഇരവിപുരം മണ്ഡലത്തിൽ രണ്ട് തിരിച്ചറിയൽ കാർഡ് വീതം ഉണ്ടെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള ശ്രമം ഇടതുമുന്നണി നടത്തുകയാണ്. കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് തെളിവുകൾ സഹിതം പരാതി നൽകിയിട്ടുണ്ടെന്ന് ബാബു ദിവാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.