കൊല്ലം: അഞ്ചലിൽ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ മാതൃകുടുംബത്തിന് കൈമാറാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ്. വനിതാ കമ്മിഷൻ ഇടപെടലിനെ തുടർന്നാണ് ഉത്രയുടെ അമ്മയ്ക്കും അച്ഛനും കുഞ്ഞിനെ കൈമാറാൻ തീരുമാനമായത്. വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ രാവിലെ ഉത്രയുടെ ഏറത്തെ വീട്ടിലെത്തിയിരുന്നു. അതേസമയം, കേസിലെ ഒന്നാം പ്രതിയായ സൂരജിനെ കുടുക്കാൻ ഉത്രയുടെ പിതാവ് മനപൂര്‍വ്വം ശ്രമിച്ചതാണെന്ന ആരോപണവുമായി സൂരജിന്‍റെ ബന്ധുക്കൾ രംഗത്തെത്തി. കുഞ്ഞിനെ ഇതുവരെ നോക്കിയത് തങ്ങളാണെന്നും നിയമപരമായ തീരുമാനങ്ങൾ അംഗീകരിക്കുമെന്നും അമ്മ രേണുക പറഞ്ഞു.
അഞ്ചൽ കൊലപാതകം; കുഞ്ഞിനെ ഉത്രയുടെ അമ്മയ്ക്കും അച്ഛനും കൈമാറാൻ ഉത്തരവ്
വനിതാ കമ്മിഷൻ ഇടപെടലിനെ തുടർന്നാണ് നടപടി.