ETV Bharat / state

കവർച്ചാക്കേസിലെ പ്രതി  രവി കുഞ്ഞപ്പൻ പിടിയിൽ - latest kollam

വാളകത്ത് പൊലീസ് സൂപ്രണ്ടിന്‍റെ കുടുംബ വീട്ടിലടക്കം നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രവികുഞ്ഞപ്പന്‍റെ നേതൃത്വത്തില്‍ കവര്‍ച്ച നടത്തിയതായി കണ്ടെത്തി.കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്നാണ് സൂചന.

Anchal theft case  latest kollam  നിരവധി കവര്‍ച്ചകള്‍ നടത്തിയ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തലവൻ രവി കുഞ്ഞപ്പൻ പിടിയിൽ
നിരവധി കവര്‍ച്ചകള്‍ നടത്തിയ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തലവൻ രവി കുഞ്ഞപ്പൻ പിടിയിൽ
author img

By

Published : Dec 6, 2019, 11:03 PM IST

കൊല്ലം:അഞ്ചലിലും പരിസരത്തും നിരവധി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തലവനായ രവി കുഞ്ഞപ്പനെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.വാളകത്ത് പൊലീസ് സൂപ്രണ്ടിന്‍റെ കുടുംബ വീട്ടിലടക്കം നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രവികുഞ്ഞപ്പന്‍റെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് അഞ്ചല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പിടിയിലായ ഈ സംഘത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളാണ് പ്രധാന പ്രതിയായ രവികുഞ്ഞപ്പനെ പിടികൂടാന്‍ സഹായകരമായത്.

ജില്ലയിൽ നടന്ന നിരവധി മോഷണ കേസിൽ രവി കുഞ്ഞപ്പൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഞ്ചൽ സിഐ സി എൽ സുധീർ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്ന്‌ സൂചന. കവര്‍ച്ച നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനാല്‍ അഞ്ചല്‍ പൊലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Intro:പോലീസ് സൂപ്രണ്ടിന്റെ വീട്ടിൽ അടക്കം കവർച്ച; പ്രതി തമിഴ്നാട് തിരുട്ട് ഗ്രാമത്തലവൻ രവി കുഞ്ഞപ്പൻ പിടിയിൽBody:അഞ്ചലിലും പരിസരത്തും നിരവധി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമതലവനായ രവികുഞ്ഞപ്പനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാളകത്ത് പോലീസ് സൂപ്രണ്ടിന്‍റെ കുടുംബവീട്ടിലടക്കം നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും രവികുഞ്ഞപ്പന്‍റെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് അഞ്ചല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് പിടിയിലായ ഈ സംഘത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളാണ് പ്രധാന പ്രതിയായ രവികുഞ്ഞപ്പനെ പിടികൂടാന്‍ സഹായകകരമായത്. ജില്ലയിൽ നടന്ന നിരവധി മോഷണ കേസിൽ രവി കുഞ്ഞപ്പൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഞ്ചൽ സി.ഐ സി.എൽ സുധീർ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്ന സൂചനയും അഞ്ചല്‍ പോലീസ് നല്‍കുന്നുണ്ട്. കവര്‍ച്ച നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നത് അഞ്ചല്‍ പൊലീസിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.Conclusion:ഇ. ടി. വി ഭാരത് കൊല്ലം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.