ETV Bharat / state

കാറിൽ വടിവാളും തോക്കും: കൊല്ലത്ത് രണ്ടു പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ് - കാറിൽ വടിവാളും തോക്കും

അമിത വേഗത്തിൽ വന്ന കാർ റോഡരികിൽ നിന്നവരെയും വാഹനങ്ങളെയും ഇടിച്ചിടാൻ ശ്രമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാർ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കാറിൽ നിന്നും വടി വാളും തോക്കും കണ്ടെത്തി

deadly weapon  deadly weapon sized at kollam  Anchal Police  Anchal Police arrested two youth with weapon  kerala news  malayalam news  kollam crime news  വടിവാളും തോക്കുമായി കാറിൽ  അഞ്ചൽ പൊലീസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വടിവാളും തോക്കുമായി രണ്ടു പേരെ പിടികൂടി  വടിവാളും തോക്കുമായി രണ്ട് പേർ അറസ്‌റ്റിൽ  കാറിൽ ആയിധങ്ങളുമായി രണ്ടു പേർ അറസ്‌റ്റിൽ  നാട്ടുകാർ പിടികൂടി
കാറിൽ വടിവാളും തോക്കുമായി രണ്ടു പേർ അറസ്‌റ്റിൽ
author img

By

Published : Dec 22, 2022, 5:45 PM IST

കാറിൽ വടിവാളും തോക്കുമായി രണ്ടു പേർ അറസ്‌റ്റിൽ

കൊല്ലം: വടിവാളും തോക്കുമായി കാറിൽ സഞ്ചരിച്ച രണ്ട് പേരെ നാട്ടുകാർ പിടികൂടി അഞ്ചൽ പൊലീസിനെ ഏൽപ്പിച്ചു. നൂറുനാട് താമരക്കുളം സ്വദേശികളായ വിഷ്‌ണു, അജികുമാർ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. കൊല്ലം അഞ്ചൽ കരു കോൺ ജങ്‌ഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

അമിത വേഗത്തിൽ വന്ന കാർ റോഡരികിൽ നിന്നവരെയും വാഹനങ്ങളെയും ഇടിച്ചിടാൻ ശ്രമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാർ തടഞ്ഞു വച്ച് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കാറിൽ നിന്നും വടി വാളും തോക്കും കണ്ടെത്തി. ശേഷം മദ്യപിച്ച് അബോധാവസ്ഥയിൽ കാറിൽ ഉണ്ടായിരുന്ന വിഷ്‌ണു, അജികുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒപ്പം ഇവർ സഞ്ചരിച്ച കാറും അതിലുണ്ടായിരുന്ന വടിവാളും, തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും ചെണ്ണപ്പേട്ടയിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വന്നതാണെന്നാണ് ഇവർ പൊലീസിന് നൽകിയ വിവരം. കാറിൽ നിന്നും കണ്ടെത്തിയ തോക്ക് ഏയർ ഗണ്ണാണെന്ന് പൊലീസ് പറഞ്ഞു. മാരകായുധമായി മദ്യപിച്ച് കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇരുവർക്കെതിരെയും കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.