ETV Bharat / state

സ്വകാര്യാശുപത്രിയില്‍ 11കാരന് ചികിത്സ നിഷേധിച്ചതായി പരാതി

കൊവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കുകയും പിന്നീട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മണിക്കൂറുകള്‍ ചികിത്സ വൈകിപ്പിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

denied treatment at a private hospital  kollam news  കൊല്ലം വാര്‍ത്തകള്‍  അഞ്ചല്‍ സെന്‍റ് ജോസഫ് മിഷൻ ആശുപത്രി
സ്വകാര്യാശുപത്രിയില്‍ 11കാരന് ചികിത്സ നിഷേധിച്ചതായി പരാതി
author img

By

Published : Sep 30, 2020, 11:12 PM IST

കൊല്ലം: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ച പ്രകാരം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച 11കാരന് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതായി പരാതി. അലയമൺ നെല്ലിവിള വീട്ടിൽ സാബു - അനിത ദമ്പതികളാണ് അഞ്ചല്‍ സെന്‍റ് ജോസഫ് മിഷൻ ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

സ്വകാര്യാശുപത്രിയില്‍ 11കാരന് ചികിത്സ നിഷേധിച്ചതായി പരാതി

ചൊവ്വാഴ്‌ച സാബു അനിത ദമ്പതികളുടെ മകന്‍ അബിന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുഴഞ്ഞു വീണു. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം കൊവിഡ്‌ പരിശോധനയുടെ ഭാഗമായി ആന്‍റിജന്‍ പരിശോധന നടത്തുകയും നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ പരിശോധനയില്‍ ഇ.സി.ജിയില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ശിശുരോഗ വിദഗ്ധന്‍റെ സേവനം ലഭിക്കുന്ന ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോകടര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ചലില്‍ തന്നെയുള്ള സെന്‍റ് ജോസഫ് മിഷൻ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇവിടെയെത്തിച്ച കുട്ടിക്ക് കൊവിഡ്‌ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കുകയും പിന്നീട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും മണിക്കൂറുകള്‍ ചികിത്സ വൈകിപ്പിച്ചുവെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. മാതാപിതാക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചത് അല്‍പ്പസമയം നാടകീയ രംഗങ്ങള്‍ക്കും വഴിവച്ചു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് എത്തി കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. എന്നാല്‍ ഡോക്ടര്‍ നല്‍കിയ റഫറന്‍സ് ലെറ്റര്‍ പരിശോധിക്കുന്നതിനിടയില്‍ സാങ്കേതികമായി ഉണ്ടായ പിഴവ് മാത്രമാണെന്നും ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.