ETV Bharat / state

അമ്പനാർ വന്യമൃഗ വേട്ട ; ഒരാൾ കൂടി പിടിയിൽ - വന്യമൃഗ വേട്ട

കേസിൽ അഞ്ചുപേരെ നേരത്തേ പിടികൂടിയിരുന്നു

ambanar wildlife hunting  അമ്പനാർ വന്യമൃഗ വേട്ട  വന്യമൃഗ വേട്ട  അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ
അമ്പനാർ വന്യമൃഗ വേട്ട; ഒരാൾ കൂടി പിടിയിൽ
author img

By

Published : Aug 28, 2021, 10:43 AM IST

കൊല്ലം : അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെ വന്യ മൃഗവേട്ടക്കേസിൽ ഒരാൾ കൂടി പിടിയിൽ. പത്തേക്കർ പൂത്തോട്ടം സ്വദേശി വിനോദാണ് അറസ്റ്റിലായത്. കേസിൽ അഞ്ചുപേരെ നേരത്തെ പിടികൂടിയിരുന്നു.

Also Read: സ്വർണക്കവർച്ച: കൊടുവള്ളി സംഘത്തിലെ മുഖ്യപ്രതിയടക്കം 3 പേര്‍ പിടിയില്‍

ഇവരിൽ നിന്ന് നിന്നും കാട്ടുപോത്ത്, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളുടെ അവശിഷ്ടങ്ങളും തോക്കും കണ്ടെടുത്തിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ബി ആർ ജയൻ, എ നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ എറണാകുളം കടവന്ത്രയിലെ ഒരു ഹോസ്റ്റലിൽ ഒളിവിൽ കഴിയുകയായിരുന്നു. വിനോദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റൽ ഉടമസ്ഥൻ അജി, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ജോജോമോൻ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി. വിനോദിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.