ETV Bharat / state

കരുത്തുറ്റ വേഷങ്ങള്‍ ഇനി ഓര്‍മത്തിരകളില്‍ ; കൈനഗിരി തങ്കരാജിൻ്റെ മൃതദേഹം സംസ്‌കരിച്ചു - കൈനഗിരി തങ്കരാജ്

പതിനായിരത്തിലധികം നാടക വേദികളിൽ തിളങ്ങിയ തങ്കരാജ്, 35ഓളം സിനിമകളിലും അഭിനയിച്ചു ; ഞായറാഴ്‌ചയായിരുന്നു അന്ത്യം

Kainagiri Thankaraj  Kainagiri Thankaraj s funeral  കൈനഗിരി തങ്കരാജ്  നാടക സിനിമാ നടൻ കൈനഗിരി തങ്കരാജിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടന്നു
നടൻ കൈനഗിരി തങ്കരാജിൻ്റെ സംസ്ക്കാര ചടങ്ങുകൾ നടന്നു
author img

By

Published : Apr 4, 2022, 3:49 PM IST

കൊല്ലം : പ്രശസ്ത നാടക സിനിമാനടൻ കൈനഗിരി തങ്കരാജിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു. രാവിലെ 9. 30ന് കേരള പുരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം.

കരള്‍ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പതിനായിരത്തിലധികം നാടക വേദികളിൽ തിളങ്ങിയ തങ്കരാജ് 35ഓളം സിനിമകളിലും അഭിനയിച്ചു. ഈ.മ.യൗ, ലൂസിഫർ, ഹോം, എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നാടകപ്രവര്‍ത്തകന്‍ നാരായണൻകുട്ടിയുടെയും, ജാനകി അമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈനഗരിയിലായിരുന്നു ജനനം.

കരുത്തുറ്റ വേഷങ്ങള്‍ ഇനി ഓര്‍മത്തിരകളില്‍ ; കൈനഗിരി തങ്കരാജിൻ്റെ മൃതദേഹം സംസ്‌കരിച്ചു

also read: ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു ; നവവരൻ മുങ്ങിമരിച്ചു

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ നാടകരംഗത്തേക്ക് എത്തി. ഏഴായിരത്തിലധികം വേദികളിൽ വേഷമിട്ടു. കെഎസ്ആർടിസിയിലേയും, കയർ ബോർഡിലെയും ജോലി ഉപേക്ഷിച്ച് അഭിനയരംഗത്ത് തുടരുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.