ETV Bharat / state

കൊട്ടാരക്കരയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം; തെളിവെടുപ്പ് നടത്തി

author img

By

Published : Mar 5, 2021, 12:22 PM IST

ഫെബ്രുവരി ഏഴിന് രാത്രി 11.30 നാണ് കൊട്ടാരക്കര ഡിപ്പോയിലെ ആർഎസി-354 വേണാട്‌ ബസ് മോഷ്ടിച്ച് പരിപള്ളിയിൽ ഉപേക്ഷിച്ചത്

ksrtc,  The accused was taken to the depot by the police and evidence was taken in the incident where the KSRTC bus was smuggled from Kottarakkara,  accused,  KSRTC bus,  Kottarakkara,  കൊട്ടാരക്കരയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം; തെളിവെടുപ്പ് നടത്തി,  കൊട്ടാരക്കരയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം,  തെളിവെടുപ്പ് നടത്തി,  കൊട്ടാരക്കര ഡിപ്പോ,  വേണാട്‌ ബസ്,  നിധിന്‍,  കെഎസ്ആര്‍ടിസി,  ബസ് മോഷണം,
കൊട്ടാരക്കരയിലെ കെഎസ്ആര്‍ടിസി ബസ് മോഷണം; തെളിവെടുപ്പ് നടത്തി

കൊല്ലം: കൊട്ടാരക്കരയില്‍ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഡിപ്പോയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ടിപ്പർ അനി എന്ന് അറിയപ്പെടുന്ന നിധിനെയാണ് കൊട്ടാരക്കര പൊലീസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ബസ് കടത്തിക്കൊണ്ട് പോയ സാഹചര്യം നിധിൻ പൊലീസിനോട് വിശദീകരിച്ചു. ഫെബ്രുവരി ഏഴിന് രാത്രി 11.30നാണ് കൊട്ടാരക്കര ഡിപ്പോയിലെ ആർഎസി-354 വേണാട്‌ ബസ് മോഷ്ടിച്ച് പരിപള്ളിയിൽ ഉപേക്ഷിച്ചത്. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും രാത്രിയിൽ പാരിപള്ളിക്ക് ബസ് സർവീസ്‌ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് തന്‍റെ സുഹൃത്തിനെ കാണാനായി കെഎസ്ആര്‍ടിസി ബസ് എടുത്ത് പോയതെന്ന് നിധിന്‍ പോലീസിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ രേഖകളുടെയും സഹായത്തോടെയാണ് പൊലീസ് നിധിനെ പാലക്കാട് നിന്നും പിടികൂടിയത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.